പ്രോജക്ട് ബീക്കൺ ടൗൺ ഒന്നാംഘട്ട പ്രവർത്തന പരിശോധന പൂർത്തിയായി
ഉദയഗിരി ഗ്രാമപഞ്ചായത്തിലെ പ്രോജക്ട് ബീക്കൺ ടൗണിന്റെ ഭാഗമായി മണക്കടവ് ടൗണിൽ നടപ്പിലാക്കിയ ഒന്നാംഘട്ട ശുചിത്വ മാലിന്യസംസ്കരണ പ്രവർത്തനങ്ങളുടെ പുരോഗതി ജില്ലാ പരിശോധനാ സംഘം വിലയിരുത്തി.
ടൗണിലെ ശുചിത്വ പരിപാലനം, മാലിന്യസംസ്കരണ സംവിധാനങ്ങൾ, പൊതുസ്ഥലങ്ങളുടെ സൗന്ദര്യവൽക്കരണം, ഹരിത പെരുമാറ്റച്ചട്ടം എന്നിവയുടെ ഭാഗമായി നടപ്പിലാക്കിയ പ്രവർത്തനങ്ങൾ സംഘം പരിശോധിച്ചു.
ടി ആയില്യ , ചന്ദനപ്രസാദ്, എം സുജന സി.കെ ദിബിൽ ,എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത് .
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എൻ പ്രസന്നകുമാർ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സരിത ജോസ്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു തോമസ്, ജനപ്രതിനിധികളായ, പ്രീത സുരേഷ്,. ജോയി പള്ളിപ്പറമ്പിൽ ഷീബ ഡാനി,പഞ്ചായത്ത് സെക്രട്ടറി, വിനുജോഷി, അസിസ്റ്റന്റ് സെക്രട്ടറി അഗസ്റ്റ്യൻ എ, വി ഇ ഒ , അജേഷ് എം.പി, ജിജിൻ, ഹെൽത്ത് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ, ഹരിതകർമസേന പ്രവർത്തകർ ഓട്ടോ ടാക്സി തൊഴിലാളികൾ, എന്നിവർ പങ്കെടുത്തു.
- Log in to post comments