Skip to main content

മലയാളദിനാചരണവും ഭരണഭാഷാ വാരാഘോഷവും 2026 ജില്ലാതല ഉദ്ഘാടനം ഇന്ന് (നവംബർ 2)* *എന്റെ മലയാളം- തത്സമയ പാട്ടും വരയും അരങ്ങേറും *

 

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മലയാളദിനാചരണം, ഭരണഭാഷാ വാരാഘോഷം 2026-ന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (നവംബർ 2) രാവിലെ 10.30-ന് തൃശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്‌കൂളിൽ നടക്കും. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്യും. ഐ & പി.ആർ.ഡി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സി. അജോയ് അധ്യക്ഷത വഹിക്കും.സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ 'മലയാള ഭാഷയും പുതുതലമുറയും' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എം. സന്ദീപ് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

 

• 'എന്റെ മലയാളം- പാട്ടും വരയും'-

 

“എന്റെ മലയാളം “ വിഷയമാക്കി തത്സമയ ചിത്രകാരൻ ചന്ദ്രപ്രശാന്തിന്റെ തത്സമയ ചിത്രരചനയും തൃശൂർ ഗവ. മോഡൽ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ഗാനാലാപനവും ഉദ്ഘാടനത്തിന്റെ ഭാഗമായി അരങ്ങേറും.

 

ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ. ഉണ്ണികൃഷ്ണൻ, ഹുസൂർ ശിരസ്തേദാർ അനൂപ് പി. ആർ. ഗവ. മോഡൽ ഗേൾസ് ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ഡോ. ബിന്ദു കെ.പി. തുടങ്ങിയവർ പങ്കെടുക്കും.

 

date