Skip to main content

 ഭരണഭാഷാ വാരാഘോഷം; ഉദ്ഘാടനം ഇന്ന്   

ഭരണഭാഷാ വാരാഘോഷത്തിന്‍റെയും മലയാള ദിനാഘോഷത്തിന്‍റെയും ജില്ലാതല ഉദ്ഘാടനം ഇന്ന്(നവംബര്‍ 2) രാവിലെ 11  ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് നിര്‍വഹിക്കും. കളക്ടറേറ്റ് വിപഞ്ചിക ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അധ്യക്ഷത വഹിക്കും.

അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സോളി ആന്‍റണി ഭരണഭാഷാ പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കും. എഴുത്തുകാരന്‍ കെ.ബി. പ്രസന്നകുമാര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. 

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ സി. മണിലാല്‍,  തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ ട്രീസ ജോസ്, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി. അലക്‌സാണ്ടര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ. അമാനത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്,  സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. വി.വി. മാത്യു എന്നിവര്‍ സംസാരിക്കും. 

ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായാണ് ഭരണഭാഷാ വാരാഘോഷം സംഘടിപ്പിക്കുന്നത്.

date