*68-ാമത് സംസ്ഥാന സ്കൂള്‍ കായികമേള: മാധ്യമപ്രവര്‍ത്തകര്‍ക്ക് മധുരം പങ്കുവെച്ച് മീഡിയ കമ്മിറ്റി*
68-ാമത് സംസ്ഥാന സ്കൂള്‍ കായികമേളയുടെ വിജയകരമായ സമാപനത്തോടനുബന്ധിച്ച് മേളയുടെ വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരവും സ്നേഹമധുരവും നല്കി മീഡിയ കമ്മിറ്റി. എന്‍.ഐ.ടിയിലെ മീഡിയ റൂമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വി.കെ. ഫൈസല്‍ ബാബു എം.എല്‍.എ മാധ്യമപ്രവര്‍ത്തകര്‍ക്ക് കോഴിക്കോടന്‍ ഹല്‍വ വിതരണം ചെയ്തു.
കായികമേളയുടെ തിളക്കമാര്‍ന്ന വിജയത്തിന് പിന്നില്‍ ജനങ്ങളാണെന്നും, മേളയുടെ ആവേശം ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് കൃത്യമായി എത്തിക്കുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ സമാനതകളില്ലാത്ത പങ്കാണ് വഹിച്ചതെന്നും വി.കെ. ഫൈസല്‍ ബാബു എം.എല്‍.എ പറഞ്ഞു. മേളയിലുടനീളം സഹകരിച്ച എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.
ചടങ്ങില്‍ പ്രമുഖ മാധ്യമപ്രവര്ത്തകന് കമാല്‍ വരദൂര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, മീഡിയ കമ്മിറ്റി അംഗങ്ങള്‍, വിവിധ മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments