Post Category
നോർക്ക റൂട്ട്സിൽ ഭരണഭാഷ സമ്മേളനം സംഘടിപ്പിച്ചു
*ജീവനക്കാർ 'ഭരണഭാഷ മലയാളം' പ്രതിജ്ഞയെടുത്തു
കേരളപ്പിറവിയുടെ 70-ാം വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് തൈക്കാട് നോർക്ക റൂട്ട്സിൽ ഭരണഭാഷ സമ്മേളനം സംഘടിപ്പിച്ചു. തൈക്കാട് നോർക്ക സെന്ററിൽ ജീവനക്കാർ 'ഭരണഭാഷ മലയാളം' പ്രതിജ്ഞയെടുത്തു. ജനറൽ മാനേജർ പ്രകാശ് പി ജോസഫ് സത്യവാചകം ചൊല്ലി. നോർക്ക റൂട്ട്‌സിലെ മറ്റ് സെന്ററുകളിലെ ജീവനക്കാർ ഓൺലൈനായി സംബന്ധിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ് സാനുകുമാർ സ്വാഗതവും, റിക്രൂട്ട്‌മെന്റ് വിഭാഗം സെക്ഷൻ ഓഫീസർ വി.ഐ പ്രദീപ്കുമാർ നന്ദിയും പറഞ്ഞു. ഭരണഭാഷാ വാരാഘോഷത്തോട് അനുബന്ധിച്ച് നവംബർ ഏഴ് വരെയുളള ദിവസങ്ങളിൽ വിവിധ മത്സരങ്ങൾ ജീവനക്കാർക്കായി സംഘടിപ്പിക്കും.
പി.എൻ.എക്‌സ്. 4615/2026
date
- Log in to post comments