Post Category
അപേക്ഷ ക്ഷണിച്ചു
വിമുക്തഭടന്മാര്‍/വിമുക്തഭട വിധവകളില്‍ നിന്ന് 2025-26 അക്കാദമിക്ക് വര്‍ഷത്തിലെ ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങള്‍/യൂണിവേഴ്‌സിറ്റികള്‍ നടത്തുന്ന പത്താം ക്ലാസും അതിന് മുകളിലുമുള്ള റഗുലര്‍ കോഴ്‌സുകള്‍ക്കാമ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. അപേക്ഷകരുടെ ആശ്രിതരായ മക്കള്‍ 2025-2026 വാര്‍ഷിക പരീക്ഷയില്‍ ആകെ അന്‍പത് ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയതും അപേക്ഷകന്റെ വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ താഴെ ഉള്ളവരുമായിരിക്കണം. അപേക്ഷകള്‍ സര്‍വ്വീസ് പ്ലസ് https://serviceonline.gov.in/kerala പ്ലാറ്റ്‌ഫോമില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അവസാന തീയതി നവംബര്‍ 30. ഫോണ്‍: 04862 222904.
date
- Log in to post comments