അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ കായികയിനങ്ങളില്‍ ദേശീയ/അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് മെഡല്‍ നേടിയ കായികതാരങ്ങള്‍ക്കുളള ക്യാഷ് അവാര്‍ഡ് വിതരണം നവംബര്‍ 12ന് രാവിലെ 11 ന്് കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഒ.ജെ ജെനീഷ് നിര്‍വഹിക്കും.
തിരുവനന്തപുരം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടത്തുന്ന പരിപാടിയിലേക്ക് 2019-20 വര്‍ഷത്തില്‍ ദേശീയ/അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ കായികതാരങ്ങള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, എന്നിവയുമായി നവംബര്‍ അഞ്ചിന്് മുമ്പ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നടത്തുവാനുളള സൗകര്യം എല്ലാ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിലും ആരംഭിച്ചു.
ഫോണ്‍- 0471-2331546,0471-2330167, 9895112027.
- Log in to post comments