Skip to main content

ഭിന്നശേഷി കലാപ്രതിഭകള്‍ക്ക് അവസരം; റിഥം ജില്ലാ തല ആര്‍ട്ട് ട്രൂപ്പുകള്‍ രൂപീകരിക്കുന്നു

സാമൂഹ്യനീതി വകുപ്പ് -  കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ റിഥം പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ കലാപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ ജില്ലകളിലും ജില്ലാ തല ആര്‍ട്ട് ട്രൂപ്പുകള്‍ രൂപീകരിക്കുന്നു.

സംഗീതം, നൃത്തം, പെര്‍ഫോമിംഗ് ആര്‍ട്‌സ്, വാദ്യോപകരണ സംഗീതം തുടങ്ങിയ കലാമേഖലകളില്‍ കഴിവുള്ള ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് അപേക്ഷിക്കാം. ഓരോ ജില്ലയില്‍ നിന്നും കലാപ്രതിഭകളെ തിരഞ്ഞെടുക്കും. 45 വയസ്സാണ് പ്രായപരിധി. അപേക്ഷകര്‍ ഭിന്നശേഷി തെളിയിക്കുന്നതിനായി താഴെപ്പറയുന്ന രേഖകളില്‍ ഏതെങ്കിലും ഒന്ന് അപേക്ഷയോടൊപ്പം ഹാജരാക്കണം്.

1. യൂണിക് ഡിസെബിലിറ്റി ഐഡന്റിറ്റി കാര്‍ഡ് (UDID Card) അല്ലെങ്കില്‍

2. മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്.

രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തില്‍ അപേക്ഷയും കലാപ്രകടനത്തിന്റെ അഞ്ച് മിനിറ്റില്‍ കവിയാത്ത വീഡിയോയും dcidkisid@gmail.com എന്ന ഇമെയിലിലേക്ക് അയയ്ക്കണം. ഇതില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ നേരിട്ടുള്ള സ്‌ക്രീനിങ്ങില്‍ പങ്കെടുക്കാം. അപേക്ഷകള്‍ 2026 നവംബര്‍ ഏഴിനകം ലഭ്യമാക്കണം. അപേക്ഷാ ഫോം കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ socialsecuritymission.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. ട്രൂപ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിവിധ സര്‍ക്കാര്‍ പരിപാടികളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ ലഭിക്കും്.
dcidkisid@gmail.com എന്ന ഇമെയില്‍ വഴി അപേക്ഷയും മറ്റുരേഖകളും വിഡിയോയും സമര്‍പ്പിക്കേണ്ടതാണ്.
ഫോണ്‍:  7593878157.

date