Skip to main content
മലയാളത്തിന് കാവ്യാഞ്ജലി

മലയാളത്തിന് കാവ്യാഞ്ജലി

 

മലയാളികള്‍ കേട്ടുപതിഞ്ഞ ഗാനങ്ങളോടെ മലയാളഭാഷയ്ക്ക് കളക്ട്രേറ്റ് സ്്റ്റാഫ് കൗണ്‍സിലിന്റെ കാവ്യാഞ്ജലി. കളക്ട്രേറ്റില്‍ പുതിയതായി രൂപീകരിച്ച കോര്‍ ഓര്‍ക്കസ്ട്രയാണ് കൈരളിയുടെ എഴുപതാം പിറന്നാള്‍ ദിനത്തില്‍ ഗാനാര്‍ച്ചന നടത്തിയത്. മലയാളതീരത്തോട് ഒരിക്കലും മടുക്കാത്ത വിധം അടുത്ത നിന്ന പാട്ടുകളും വരികളും ചേര്‍ന്നതോടെ മലയാളഭാഷാദിനം സംഗീത സാന്ദ്രമായി. പാട്ടുകേരളത്തിന്റെ നാള്‍വഴികളിലൂടെയുള്ള സഞ്ചാരം കൂടിയായി ഈ ഗാനാര്‍ച്ചന.  ജില്ലാ കളക്ടര്‍ പി.വിഷ്ണുരാജ് വോയിസ് ഓഫ് കോര്‍ ഓര്‍ക്കസ്ട്ര ട്രൂപ്പ് ഉദ്ഘാടനം ചെയ്തു.

date