Post Category
കരാട്ടെ പരിശീലനം ഉദ്ഘാടനം ചെയ്തു
ഉദയഗിരി ഗ്രാമ പഞ്ചായത്തിലെ 2026 -27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന കുട്ടികൾക്കുള്ള കരാട്ടെ പരിശീലനം പഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ആലുംമൂട്ടിൽ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എൻ പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ നാല് സ്കൂളിലെ യുപി വിഭാഗത്തിലെ 200 കുട്ടികൾക്കാണ് 30 ദിവസത്തെ കരാട്ടെ പരിശീലനം നൽകുന്നത്.
സ്ഥിരം സമിതി അധ്യക്ഷൻമാരായ സരിത ജോസ്,സിന്ധു തോമസ്, ഷീൻ തെക്കേൽ, മെമ്പർമാരായ ജോയി പള്ളിപ്പറമ്പിൽ, ജെയ്സി ജോസ്, പഞ്ചായത്ത് സെക്രട്ടറി ബിനു ജോഷി, ഹെഡ് മാസ്റ്റർ സി കെ ഷൈലജ,കരാട്ടെ പരിശീലകൻ ബിജു സ്ക്കറിയ, പ്രകാശ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു
date
- Log in to post comments