Skip to main content

തോട്ടുമ്മലിൽ ബാറ്ററി വാട്ടർ യൂണിറ്റ് പ്രവർത്തന സജ്ജമായി 

 

 പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തോട്ടുമ്മലിൽ ആരംഭിച്ച കൈരളി ഡിഎം അക്വാലാബ് വാട്ടർ ബാറ്ററി  നിർമാണ യൂണിറ്റ് പ്രവർത്തനം തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ പ്രസീത ഉൽഘാടനം ചെയ്തു. 

2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി സ്വയംതൊഴിൽ ഗ്രൂപ്പ് സംരംഭമായാണ് യൂണിറ്റ് ആരംഭിച്ചത്. ജനറൽ വിഭാഗത്തിലുള്ള ഗ്രൂപ്പ് സംരംഭങ്ങൾക്ക് പദ്ധതി ചെലവിന്റെ 50 ശതമാനം സബ്സിഡി ലഭ്യമാക്കുന്ന പദ്ധതിയിലൂടെ നാല് പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. പ്രാദേശിക സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

 പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

date