Post Category
കാൻസർ നിയന്ത്രണത്തിന് കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ ‘കാൻ കെയർ’
കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ സമഗ്ര കാൻസർ നിയന്ത്രണ പദ്ധതിക്ക് ‘കാൻ കെയർ’ എന്ന് പേരിട്ടു. പദ്ധതിയുടെ ഔദ്യോഗിക പേരും ലോഗോയും ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നഗരസഭാ ചെയർപേഴ്സൺ വി ഷിജിത്ത് പ്രകാശനം ചെയ്തു
മട്ടന്നൂർ സ്വദേശി അക്ഷര ഷാജിയാണ് ലോഗോ രൂപകൽപ്പന ചെയ്തത്. കടവത്തൂർ പി കെ എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ സിറാജ് വെള്ളമുണ്ട പദ്ധതിയുടെ പേര് നിർദേശിച്ചു.
പദ്ധതിയുടെ ഔദ്യോഗിക ഉൽഘാടനം നവംബർ 11ന് കൂത്തുപറമ്പ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ പി കെ പ്രവീൺ എം എൽ എ നിർവഹിക്കും.
date
- Log in to post comments