Skip to main content

ഭരണഭാഷാ വാരാഘോഷം നാളെ 

 

കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭരണഭാഷാ വാരാഘോഷം സംഘടിപ്പിക്കുന്നു. നാളെ രാവിലെ 11 മണിക്ക് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പ്രശാന്തൻ ഉദ്ഘാടനം ചെയ്യും. കൃഷ്ണമേനോൻ മെമ്മോറിയൽ വനിതാ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ കെ പി നിധീഷ് മുഖ്യാതിഥിയാകും.

മലയാള ഭാഷാ സാഹിത്യ പ്രശ്നോത്തരി, മലയാള ഭാഷാ കൈയെഴുത്ത് മത്സരം, മലയാള ഭാഷാ കവിതാലാപന മത്സരം തുടങ്ങി വിവിധ മത്സരങ്ങൾ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.

date