Skip to main content

ഭിന്നശേഷി വിഭാഗക്കാർക്കുള്ള മെഡിക്കൽ ബോർഡ്       

2026-27 അധ്യയന വർഷത്തെ പി.ജി. ഹോമിയോപ്പതി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിച്ചവരിൽ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടാൻ അപേക്ഷ നൽകിയ വിദ്യാർഥികൾക്കായി നവംബർ ആറിന് രാവിലെ 10ന് തിരുവനന്തപുരം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ മെഡിക്കൽ ബോർഡ് നടക്കും.

അപേക്ഷകർ ഇത് സംബന്ധിച്ച് ഇ-മെയിലായി നൽകിയ അറിയിപ്പിൽ പറഞ്ഞിരിക്കുന്ന സത്യവാങ്മൂലം, മറ്റ് രേഖകൾ എന്നിവ മെഡിക്കൽ ബോർഡിൽ സമർപ്പിക്കണം. മെഡിക്കൽ ബോർഡിൽ പങ്കെടുക്കാത്ത വിദ്യാർഥികളെ പി.ജി. മെഡിക്കൽ കോഴ്സുകളിലെ ഭിന്നശേഷി വിഭാഗം സീറ്റുകളിലേക്കുള്ള അലോട്ട്മെന്റിനായി പരിഗണിക്കില്ല. ഫോൺ: 0471-2332120, 0471-2338487.

പി.എൻ.എക്‌സ്. 4629/2026

date