Post Category
തൊഴിൽ ഭവനിൽ ഭരണഭാഷാവാരാചരണം
ലേബർ കമ്മീഷണറേറ്റ് കേന്ദ്രകാര്യാലയമായ തിരുവനന്തപുരത്തെ തൊഴിൽ ഭവനിൽ ഭരണഭാഷാ വാരാചരണത്തിന്റെ ഉദ്ഘാടനം എഴുത്തുകാരനും ഭരണഭാഷാ വിദഗ്ധനുമായ ഡോ. ഡൊമിനിക് ജെ. കാട്ടൂർ നിർവഹിച്ചു. കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അഡീഷണൽ ലേബർ കമ്മീഷണർ (എൻഫോഴ്സ്‌മെന്റ്) ബിച്ചു എസ്. ബാലൻ അധ്യക്ഷത വഹിച്ചു. അഡീഷണൽ ലേബർ കമ്മീഷണർ (ഐ.ആർ) ബീനാമോൾ വർഗീസ് സ്വാഗതം ആശംസിച്ചു. ഉപഹാര സമർപ്പണം അഡീഷണൽ ലേബർ കമ്മീഷണർ (വെൽഫെയർ) കെ. എം. സുനിൽ നിർവഹിച്ചു. ഫിനാൻസ് ഓഫീസർ നിഷാന്ത് വി, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ബി. ഉമേഷ്, റിസർച്ച് ഓഫീസർ അനിൽകുമാർ സി എന്നിവർ സംബന്ധിച്ചു. പബ്ലിസിറ്റി ഓഫീസർ (ഇൻ ചാർജ്) അമിത്ത് എം. എസ്. നന്ദി രേഖപ്പെടുത്തി. വാരാചരണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്കായി ക്വിസ്, കവിതാ പാരായണം, വിവിധ രചനാ മൽസരങ്ങൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.
പി.എൻ.എക്‌സ്. 4631/2026
date
- Log in to post comments