Skip to main content

ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷൻ ക്യാഷ് അവാർഡ്

ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷൻ കേരള ഘടകം സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്ന് 2026 മാർച്ചിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി (സ്റ്റേറ്റ് സിലബസ്), റ്റി.എച്ച്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരുടെ മക്കൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. www.nftwkerala.org വെബ്സൈറ്റ് വഴി നവംബർ 30 വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം.

പി.എൻ.എക്‌സ്. 4634/2026

date