Post Category
കളിക്കളം 2026 : ലോഗോയും ഭാഗ്യചിഹ്നവും പ്രകാശനം നവംബർ നാലിന്
പട്ടികവർഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒൻപതാമത് സംസ്ഥാനതല കായികമേള 'കളിക്കളം 2026'ന്റെ ലോഗോയുടെയും ഔദ്യോഗിക ഭാഗ്യചിഹ്നമായ 'ജമ്പു'വിന്റെയും പ്രകാശനം നവംബർ നാലിന് നടക്കും. രാവിലെ 10.30ന് പി.ആർ.ഡി ചേമ്പറിൽ പട്ടികജാതി-പട്ടികവർഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി പ്രകാശനം നിർവഹിക്കും. പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള 22 മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെയും 113 പ്രീമെട്രിക്, പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികളുടെ കായിക മികവ് പ്രകടിപ്പിക്കുന്ന വേദിയാണ് കളിക്കളം 2026.
പി.എൻ.എക്സ്. 4638/2026
date
- Log in to post comments