Skip to main content

വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നിയമനം

വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍  വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. അഭിമുഖം നവംബര്‍ 10 ന് രാവിലെ 10 ന് ആശുപത്രി കാര്യാലയത്തില്‍ നടക്കും.  ഫിസിയോതെറാപ്പിസ്റ്റ് (ബി.പി.ടി യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവര്‍), അറ്റന്‍ഡര്‍ (എസ്.എസ്.എല്‍.സി പാസായതും അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളതുമായ പുരുഷന്മാര്‍) എന്നീ ഒഴിവുകളിലേക്കാണ് നിയമനം. ഓരോ ഒഴിവുകള്‍ വീതമാണുള്ളത്. 179 ദിവസത്തേക്കാണ് നിയമനം.  ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 18 നും 40 നും മധ്യേ. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം നിശ്ചിത സമയത്ത് ആശുപത്രിയില്‍ എത്തണം. ഫോണ്‍-8281642473.

date