Skip to main content

തനത് ഭവന പദ്ധതി: പട്ടികജാതി കുടുംബങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

പട്ടികജാതി കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ ഭവനം ഉറപ്പാക്കുന്നതിനായി പട്ടികജാതി വികസന വകുപ്പ് 2026-27 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന 'തനത് ഭവന' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ബന്ധപ്പെട്ട ബ്ലോക്ക് അല്ലെങ്കില്‍ നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭ്യമാക്കണം. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്.  ഗ്രാമപരിധിയില്‍ കുറഞ്ഞത് രണ്ട് സെന്റും നഗരപരിധിയില്‍ കുറഞ്ഞത് ഒന്നര സെന്റും ഭൂമി ഉള്ളവര്‍ക്ക് ഈ പദ്ധതിയിലേക്ക്  അപേക്ഷിക്കാം. സ്വന്തം പേരിലോ ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ പേരിലോ ഭവന നിര്‍മാണത്തിന് അനുയോജ്യമായ ഭൂമിയും വാസയോഗ്യമായ ഭവനം ഇല്ലാത്തവരുമായിരിക്കണം അപേക്ഷകര്‍. മാത്രമല്ല, 70 വയസ്സിന് താഴെ പ്രായമുള്ളവരും വിവാഹിതരുമായിരിക്കണം. അന്‍പത് വയസ്സിന് മുകളില്‍ പ്രായമുള്ള അവിവാഹിതരായ വനിതകളെയും പരിഗണിക്കും.  അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 16. അപേക്ഷാ ഫോമും മറ്റ് കൂടുതല്‍ വിവരങ്ങളും ബന്ധപ്പെട്ട ബ്ലോക്ക്, നഗരസഭ അല്ലെങ്കില്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍-0483-2734901.

 

date