ശിശുദിനാഘോഷം: 'വര്‍ണോത്സവം' രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു
ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ജില്ലാ ശിശുദിനാഘോഷത്തിന്റെ ഭാഗമായുള്ള 'വര്‍ണോത്സവം' രചനാ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി ഉപന്യാസം, കഥ, കവിത എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
ഉപന്യാസ രചനയില്‍ എല്‍.പി വിഭാഗത്തില്‍ ജെ. മിഷ അമല്‍ (എം.എസ്.പി.ഇ.എം.എച്ച്.എസ്.എസ് മലപ്പുറം), യു.പി വിഭാഗത്തില്‍ ഇ. നിയ (ജി.എല്‍.പി സ്കൂള്‍ നായടിപ്പാറ), ഹൈസ്കൂള്‍ വിഭാഗത്തില്‍ സന്‍ഹ (പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേരൂര്‍), ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എം.വി. ഫാത്തിമ ഹിബ (എം.എസ്.പി.എച്ച്.എസ്.എസ് മലപ്പുറം) എന്നിവര്‍ ഒന്നാം സ്ഥാനം നേടി.
കഥാരചനയില്‍ പി.കെ. ജസ ഫാത്തിമ (പി.കെ.എച്ച്.എ.എം എല്‍.പി.എസ് പടപ്പറമ്പ് - എല്‍.പി), എം. ഫാത്തിമ റിയ (എ.എം.യു.പി സ്കൂള്‍ വള്ളുവമ്പ്രം - യു.പി), അയ്ന ഫാത്തിമ (ജി.എച്ച്.എസ് ചേരിയം - ഹൈസ്കൂള്‍), കദീജ ഫര്‍ഹാന (എം.എസ്.പി.എച്ച്.എസ്.എസ് മലപ്പുറം - ഹയര്‍ സെക്കന്‍ഡറി) എന്നിവര്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹരായി.
കവിതാരചനയില്‍ എന്‍.കെ. അഹ്ല (പി.കെ.എച്ച്.എം.എ എല്‍.പി.എസ് പടപ്പറമ്പ് - എല്‍.പി), അര്ജുന് എസ്. മനോജ് (ജി.എം.യു.പി സ്കൂള്‍ നിലമ്പൂര്‍ - യു.പി), പി. ചൈത്ര (എച്ച്.എം.വൈ.എച്ച്.എസ്.എസ് മഞ്ചേരി - ഹൈസ്കൂള്‍), ഫാത്തിമ സിയ (എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മലപ്പുറം - ഹയര്‍ സെക്കന്‍ഡറി) എന്നിവരാണ് അതത് വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
വിജയികള്‍ക്കുള്ള സമ്മാനദാനം നവംബര്‍ 14-ന് രാവിലെ ഒന്‍പതിന് മലപ്പുറം വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ഹാളില്‍ നടക്കുന്ന ശിശുദിന സംഗമത്തില്‍ വെച്ച് നടക്കും.
- Log in to post comments