Skip to main content

വയോജന കമ്മീഷൻ അദാലത്ത് നടന്നു

​വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനും പുനരധിവാസം സാധ്യമാക്കുന്നതിനുമായി വയോജന കമ്മീഷൻ അദാലത്ത് നടന്നു. കാക്കനാട് കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ നടന്ന അദാലത്തിന് വയോജന കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. കെ. സോമപ്രസാദ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് പി.എം. സിദ്ധാർത്ഥ്, സാമൂഹ്യനീതി വകുപ്പ് ജൂനിയർ സൂപ്രണ്ട് കെ.സി. പ്രിയദർശിനി എന്നിവർ നേതൃത്വം നൽകി. അദാലത്തിൽ ഒരു പരാതി സ്വീകരിച്ചു.

date