അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തനം ആരംഭിക്കുന്ന ആലുവ പോസ്റ്റ് മെട്രിക് ബോയ്സ് ഹോസ്റ്റലിൽ സ്റ്റ്യൂവാർഡ്, വാച്ച്മാൻ, കുക്ക്,ഫുൾടൈം സ്വീപ്പർ,മെസ്ബോയ് എന്നീ തസ്തികകളിൽ ദിവസ വേദന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് പുരുഷ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.സ്റ്റ്യൂവാർഡ് തസ്തിക അപേക്ഷിക്കാൻ എസ്എസ്എൽസി, കമ്പ്യൂട്ടർ പരിജ്ഞാനം, റസ്റ്റോറൻറ് ആൻഡ് കൗണ്ടർ സർവീസിൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമുള്ള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത എന്നിവയാണ് യോഗ്യത. കുക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി ഗവൺമെൻറ് അംഗീകൃത ഫുഡ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് ഇൻ ഫുഡ് പ്രൊഡക്ഷൻ യോഗ്യതയുള്ളവർ ആയിരിക്കണം. വാച്ച്മാൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഏഴാം ക്ലാസ് യോഗ്യതയുള്ളവരും ഫുൾടൈം സ്വീപ്പർ, മെസ്സ് ബോയ്എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാൻ നാലാം ക്ലാസും ആണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവർ അപേക്ഷ , ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലുകളും പകർപ്പുകളും സഹിതം കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പ
- Log in to post comments