Skip to main content

വടവുകോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ കേരളത്സവം 21 മുതൽ 29 വരെ

യുവജനങ്ങളുടെ കലാപരവും സാംസ്‌കാരികവും കായികവുമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന്‌ അവസരമൊരുക്കുക, അവരില്‍ സാഹോദര്യവും സഹകരണബോധവും സഹവര്‍ത്തിത്വവും വളര്‍ത്തുക, തുടങ്ങിയ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ചു വരുന്ന കേരളോത്സവം,  വടവുകോട് ഗ്രാമപഞ്ചായത്തിൽ 21 മുതൽ 29 വരെ.

ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സംഘാടകസമിതി യോഗം വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത സനൂപ് ഉദ്ഘാടനം നിർവഹിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ കേരളോത്സവം സംഘടിപ്പിച്ചു വരുന്നത്‌. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയാണ്‌ കേരളോത്സവം നടത്തുന്നത്‌.

വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിജു.കെ. ജോർജ് അധ്യക്ഷനായ ചടങ്ങിൽ കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് എ. പി കുഞ്ഞുമുഹമ്മദ്, വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് റെജി തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സുജിത്ത് പോൾ, ജൂബിൾ ജോർജ്, ബ്ലോക്ക് പഞ്ചായത്തിന്റെ സ്ഥിരം സമിതി അംഗങ്ങൾ,മറ്റ് ജനപ്രതിനിധികൾ, യുവജന ക്ലബ് അംഗങ്ങൾ തുടങ്ങിയവർ 

date