Post Category
കുഴൽക്കിണർ നിർമ്മാണ റിഗുകൾക്ക് രജിസ്ട്രേഷൻ നിർബന്ധം
കുഴൽക്കിണർ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന എല്ലാ റിഗുകൾക്കും ഭൂജലവകുപ്പ് ജില്ലാ ഓഫീസിൽ നിന്നും നിയമാനുസൃതമായ രജിസ്ട്രേഷൻ നേടിയിരിക്കണമെന്ന് ഭൂജലവകുപ്പ് ജില്ലാ ഓഫീസർ അറിയിച്ചു. കാലാവധി അവസാനിച്ച റിഗുകളുടെ രജിസ്ട്രേഷൻ യഥാസമയം പുതുക്കണം. ഒരേ ഉടമസ്ഥതയിൽ ഒന്നിലധികം റിഗുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ എല്ലാ റിഗുകൾക്കും പ്രത്യേകം രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. രജിസ്ട്രേഷനില്ലാത്തതും കാലാവധി അവസാനിച്ചതുമായ റിഗുകൾ ഉപയോഗിച്ച് കുഴൽ കിണർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ പാടില്ല. എല്ലാ റിഗ് ഉടമകളും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ നമ്പർ, കാലാവധികളുടെ വിശദവിവരങ്ങൾ എന്നിവ പരിശോധന സമയത്ത് ലഭ്യമാക്കണം. ഫോൺ :04842956331.
date
- Log in to post comments