എസ് സി പ്രമോട്ടർ നിയമനം : അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലയിലുള്ള വിവിധ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, പട്ടികജാതി വികസന ഓഫീസുകളിലേക്ക് എസ് സി പ്രമോട്ടർമാരെ നിയമിക്കും. അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ സ്ഥിര താമസക്കാരായ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കളിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. പ്രായപരിധി 45 വയസ്സ്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കാക്കനാട
സിവിൽ സ്റ്റേഷൻ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ പട്ടികജാതി വികസന ആഫീസിൽ നവംബർ 12ന് മുൻപായി സമർപ്പിക്കണം. വിശദ വിവരങ്ങൾക്കും അപേക്ഷ മാതൃകയ്ക്കും
( വകുപ്പിൻ്റെ വെബ്സൈറ്റിൽ ലഭ്യമാണ്) ജില്ലാ പട്ടികജാതി വികസന ആഫീസുമായോ ബ്ലോക്ക്,മുനിസിപ്പാലിറ്റി,
കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളുമായോ ബന്ധപ്പെടാം. ഫോൺ: 0484 2422256.
- Log in to post comments