Skip to main content

നിർമലം പുതുയുഗ ശുചിത്വ കേരളം: ക്യാമ്പയിന് കാലടിയിൽ തുടക്കം

 നിർമലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന്റെ ഭാഗമായി കാലടി ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡായ പഴയ മാർക്കറ്റിൽ സംഘടിപ്പിച്ച പഞ്ചായത്തുതല ശുചിത്വ പരിപാടിയുടെ ഉദ്ഘാടനം കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൗളി ബേബി നിർവഹിച്ചു.

ശുചിത്വമുള്ള പരിസരവും മാലിന്യമുക്തമായ പൊതുസ്ഥലങ്ങളും ഉറപ്പാക്കുന്നതിന് ജനപങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം പരിപാടി മുന്നോട്ടുവച്ചു. വ്യാപാരികളും പൊതുജനങ്ങളും ഉൾപ്പെടെയുള്ളവരുടെ സഹകരണത്തോടെ ശുചിത്വ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള സന്ദേശവും ക്യാമ്പയിൻ നൽകി.

ശുചിത്വബോധം വളർത്തുന്നതിനും മാലിന്യസംസ്കരണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ക്യാമ്പയിനിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, വാർഡ് മെമ്പർ, ഹരിതകർമസേനാംഗങ്ങൾ, വിവിധ വാർഡുകളിലെ ജനപ്രതിനിധികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ,  മണിക്ക്യമംഗലം സ്കൂളിലെ അധ്യാപകർ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ തുടങ്ങിയവർ  പരിപാടിയുടെ ഭാഗമായി.

date