Skip to main content

 കേസ് വര്‍ക്കര്‍ ഒഴിവ്

 
കൊല്ലം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കേസ് വര്‍ക്കര്‍ തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. നിയമം, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സോഷ്യല്‍ സയന്‍സ്, സൈക്കോളജി എന്നിവയിലൊന്നില്‍ ബിരുദവും വനിതകളുമായി ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായ പരിധി 2026 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 10നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നും എന്‍ ഒ സി ഹാജരാക്കണം. ഫോണ്‍ : 04712330756.
 

date