Skip to main content

ഭവന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

സുരക്ഷിതഭവനം ഉറപ്പാക്കുന്നതിന് പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന 'തനത് ഭവന പദ്ധതി'യിലേക്ക് പട്ടികജാതി കുടുബങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനപരിധി മൂന്ന് ലക്ഷം. സ്വന്തം പേരിലോ ഭാര്യ/ഭര്‍ത്താവിന്റെ പേരിലോ ഭവന നിര്‍മാണത്തിന് അനുയോജ്യമായ ഭൂമി ( ഗ്രാമപരിധിയില്‍ രണ്ട് സെന്റ്, നഗര പരിധിയില്‍ 1.5 സെന്റ് ) ഉണ്ടായിരിക്കണം. സ്വന്തം പേരിലോ ഭാര്യ/ഭര്‍ത്താവിന്റെ പേരിലോ വാസയോഗ്യമായ ഭവനം ഇല്ലാത്തവര്‍ക്ക് അപേക്ഷിക്കാം. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ വകുപ്പ് മുഖേനയോ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ ധനസഹായം ലഭിച്ചവര്‍, സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളില്‍ സ്ഥിരം ജോലിയുള്ളവര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍ എന്നിവര്‍ അര്‍ഹരല്ല. അപേക്ഷകര്‍ 70 വയസ്സിന് താഴെ പ്രായമുള്ളവരും വിവാഹിതരുമായിരിക്കണം. 50 വയസ്സിന് മുകളില്‍ പ്രായമുള്ള പുനര്‍വിവാഹിതരല്ലാത്ത വിധവകളെയും പരിഗണിക്കും. അപേക്ഷയും അനുബന്ധ രേഖകളും അതത് ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നവംബര്‍ 16ന് വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍: 0474 2794996.
 

 

date