കേരള ഹൗസ് ഇൻഫർമേഷൻ ഓഫീസിൽ താത്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർ തസ്തികയിൽ ആളെ നിയമിക്കുന്നു. ഒരു ഒഴിവാണുള്ളത്. ന്യൂഡൽഹിയിൽ താമസക്കാരായവർക്ക് അപേക്ഷിക്കാം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷ സംസാരിക്കാൻ കഴിയണം. ഡ്രൈവിങ്ങിൽ ഡൽഹിയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. താത്പര്യമുള്ളവർക്ക് ബയോഡേറ്റകൾ iokhnd@gmail.com ഇ-മെയലിൽ അല്ലെങ്കിൽ റൂം നമ്പർ:251/253, ഇൻഫർമേഷൻ ഓഫീസ്, 3- ജന്തർ മന്തർ റോഡ്, കേരള ഹൗസിൽ ലഭ്യമാക്കണം. വിവരങ്ങൾക്ക്: 011-23360349 അവസാന തീയതി 2026 നവംബർ 6 .