Post Category
അന്താരാഷ്ട്ര കേരള ചരിത്ര കോണ്‍ഫറന്‍സ്: സ്വാഗതസംഘ രൂപീകരണ യോഗം
മലപ്പുറം ഗവണ്‍മെന്റ് കോളേജിലെ ചരിത്ര ബിരുദാനന്തര ബിരുദ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 10-ാമത് അന്താരാഷ്ട്ര കേരള ചരിത്ര കോണ്‍ഫറന്‍സിന്റെ സ്വാഗത സംഘ രൂപീകരണ യോഗം നാളെ (നവംബര്‍ അഞ്ച്) ഉച്ചയ്ക്ക് രണ്ടിന് കോളേജിലെ മഹാത്മാഗാന്ധി ഹാളില്‍ ചേരും. കേരളത്തിന്റെ ചരിത്രവും പൈതൃകവും സാമൂഹിക-സാംസ്‌കാരിക പാരമ്പര്യങ്ങളും സമകാലിക ചരിത്രപഠനങ്ങളും ചര്‍ച്ച ചെയ്യുന്ന സമ്മേളനം നവംബര്‍ 27, 28, 29 തീയതികളിലാണ് നടക്കുന്നത്.
date
- Log in to post comments