Post Category
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് സ്ലോട്ടുകള്‍ ഒഴിവ്
പെരിന്തല്‍മണ്ണ താലൂക്ക് പരിധിയില്‍ വരുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഡയാലിസിസ് രോഗികള്‍ക്കായി ജില്ലാ ആശുപത്രിയില്‍ ഏതാനും സ്ലോട്ടുകള്‍ ഒഴിവുണ്ട്. നിലവിലുള്ള ഒഴിവുകളിലേക്കും പുതുതായി ഒഴിവു വരാവുന്ന സ്ലോട്ടുകളിലേക്കും അര്‍ഹരായവരെ കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കുന്നതിനായി ആശുപത്രി അധികൃതര്‍ അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാ ഫോം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നിന്നും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 16-ന് വൈകുന്നേരം അഞ്ചിനകം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി ഓഫീസില്‍ ലഭിക്കണം. താലൂക്ക് പരിധിയിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബി.പി.എല്‍) വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് മുന്‍ഗണനയുണ്ട്. ഫോണ്‍-9495999304.
date
- Log in to post comments