Post Category
അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതി: സ്കോളര്‍ഷിപ്പ് അപേക്ഷാ തീയതി നീട്ടി
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2026-2027 വര്‍ഷത്തെ പ്രൊഫഷണല്‍ കോഴ്സ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 15 വരെ നീട്ടി. പ്രൊഫഷണല്‍ കോഴ്സുകളില്‍ അഡ്മിഷന് നേടിയ അംഗങ്ങളുടെ മക്കള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം ഡിസംബര്‍ 15-നകം ഓണ്‍ലൈനായി https://services.unorganisedwssb.org/index.p-hp എന്ന ലിങ്ക് വഴി അപേക്ഷിക്കാം. അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡ് അല്ലെങ്കില്‍ വിദ്യാര്‍ഥിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, അവസാനമായി വിജയിച്ച പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്, പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ അപ്ലോഡ് ചെയ്യണം. ഫോണ്‍-0483-2730400.
date
- Log in to post comments