Skip to main content

വിദേശ സർവകലാശാലകളിൽ പഠനത്തിന് സഹായം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ ബിരുദ കോഴ്‌സുകളിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് സ്‌കോളർഷിപ്പ് അനുവദിക്കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. വിദേശ സർവകലാശാലകളിൽ പഠനത്തിന് വിദ്യാർഥികൾ ഷെഡ്യൂൾഡ്/കൊമേഴ്‌സ്യൽ ബാങ്കിൽ നിന്നോ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ നിന്നോ എടുക്കുന്ന വിദ്യാഭ്യാസ വായ്പയുടെ അടിസ്ഥാനത്തിലാണ് സ്‌കോളർഷിപ്പ് അനുവദിക്കുന്നത്. സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിദ്യാർഥികൾക്കാണ് അർഹത. വിദേശത്ത് ഉപരിപഠനത്തിനായി മറ്റേതെങ്കിലും സർക്കാർ ധനസഹായമോ, സ്‌കോളർഷിപ്പുകളോ ലഭിച്ചിട്ടുള്ളവർക്ക് സ്‌കോളർഷിപ്പിന് അർഹതയില്ല.  www.mwdscholarship.kerala.gov.in മുഖേന അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 10. ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദിഷ്ട രേഖകൾ അപ്ലോഡ് ചെയ്ത് പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും ഡിസംബർ 15നുള്ളിൽ വകുപ്പിലേക്ക് നേരിട്ടോ/തപാൽ മാർഗമോ സമർപ്പിക്കണം.  വിവരങ്ങൾക്ക്: 0471-2300523, 0471-2300524.

പി.എൻ.എക്‌സ്. 4658/2026

date