Skip to main content

നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ കേരളോത്സവം

നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ കേരളോത്സവം നവംബര്‍ 13, 14, 15 തീയതികളില്‍ നടത്തും. 13 രാവിലെ 10ന് കക്കുടുമണ്‍ ജംഗ്ഷനില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ഉദ്ഘാടനം നിര്‍വഹിക്കും.
  15 വൈകിട്ട് അഞ്ചിന് ഇടമുറി ഗവ. ജി.എച്ച്.എസ്.എസ് ല്‍ നടക്കുന്ന സമാപന സമ്മേളനം പഴകുളം മധു എംഎല്‍എ ഉദ്ഘാടനം ചെയ്യും. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച് സുനില്‍കുമാര്‍ അധ്യക്ഷനും റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല മുഖ്യാതിഥിയുമാകും. ജില്ലാ പഞ്ചായത്ത് അംഗം ആരോണ്‍ ബിജിലി പനവേലി സമ്മാനവിതരണം നിര്‍വഹിക്കും.
 വിവിധ കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ നവംബര്‍ എട്ട് വൈകിട്ട് നാലിനു മുമ്പ് വയസ് തെളിയിക്കുന്ന രേഖ സഹിതം ഗ്രാമപഞ്ചായത്തിലെ ക്ലബുകള്‍ മുഖേനയോ പഞ്ചായത്ത് ഓഫീസിലോ പേര് നല്‍കണം. ഫോണ്‍: 9447278024, 8156829042.
 

date