Skip to main content

ഭരണഭാഷ വാരാഘോഷം: പ്രശ്നോത്തരിയിൽ ഡോ. എ. നസിയ, ഡോ. രശ്മി രാമകൃഷ്ണൻ സംഘം ജേതാക്കൾ

 

ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി വിവര പൊതുജനസമ്പർക്ക വകുപ്പ് ജില്ലാതലത്തിൽ സംഘടിപ്പിച്ച  പ്രശ്നോത്തരിയിൽ ഡോ. എ. നസിയ (മെഡിക്കൽ ഓഫീസർ, ഗവ. ഹോമിയോപ്പതി ഡിസ്പെൻസറി, മാവേലിക്കര), ഡോ. രശ്മി രാമകൃഷ്ണൻ (മെഡിക്കൽ ഓഫീസർ, ഗവ. ഹോമിയോപ്പതി ഡിസ്പെൻസറി, ആറാട്ടുപുഴ) എന്നിവരുടെ സംഘം ജേതാക്കളായി.

നിധിൻ കെ. മുരളി (എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ചെങ്ങന്നൂർ), വി.റ്റി ജിജിമോൻ (സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ആലപ്പുഴ ) എന്നിവരുടെ സംഘം രണ്ടാം സ്ഥാനവും രജിത രമേശൻ (ജി.എച്ച്.എസ്.എൽ.പി.എസ്. ആര്യാട്), എ. പി സെബാസ്റ്റ്യൻ (ജി.എൽ.പി.എസ്. തിരുവിഴ) എന്നിവരടങ്ങിയ സംഘം മൂന്നാം സ്ഥാനവും നേടി.

ആറ് റൗണ്ടുകളിലായി നടന്ന മത്സരത്തിൽ ആകെ 15 ടീമുകൾ പങ്കെടുത്തു.  അസിസ്റ്റന്റ് എഡിറ്റർ എം അമിയ പ്രശ്നോത്തരിക്ക് നേതൃത്വം നൽകി.

ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായുള്ള മലയാളം കൈയക്ഷരം, ഭാഷപരിചയവും പരിഭാഷയും എന്നീ മത്സരങ്ങൾ ഇന്ന് (നവംബർ 6) ഉച്ച 2.30 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും

date