പട്ടികജാതി വികസന വകുപ്പ് പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ബ്ലോക്ക്, നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ പ്രൊമോട്ടറായി നിയമിക്കുന്നതിന് അര്‍ഹരായ പട്ടികജാതി വിഭാഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു, തത്തുല്യം. പ്രായപരിധി 18-45. ഗ്രാമപഞ്ചായത്ത്, നഗരസഭകളിലേക്ക് നിയമിക്കുന്നതിന് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷ ഫോമിന്റെ മാതൃക ജില്ലാ, ബ്ലോക്ക്, നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം നിശ്ചിത മാതൃകയിലുളള അപേക്ഷ ജില്ലാ പട്ടികജാതിവികസന ഓഫീസില്‍ സമര്‍പ്പിക്കണം. അവസാന തീയതി നവംബര്‍ 12 വൈകിട്ട് അഞ്ച്. ഫോണ്‍: 0468 2322712.
- Log in to post comments