അന്താരാഷ്ട്ര റേഡിയോളജി ദിനാഘോഷം സംഘടിപ്പിച്ചു
അന്താരാഷ്ട്ര റേഡിയോളജി ദിനത്തോടനുബന്ധിച്ച് കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വിവിധ പരിപാടികളോടെ ദിനാഘോഷം സംഘടിപ്പിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ മഞ്ജുശ്രീ ഉദ്ഘാടനം നിര്‍വഹിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ എ ഷാജി അധ്യക്ഷത വഹിച്ചു. റേഡിയേഷന്‍ സേഫ്റ്റി ഓഫീസര്‍ അജിത് അനന്തകൃഷ്ണന്‍, നഴ്സിംഗ് സൂപ്രണ്ട് കെ. ആര്‍. സിന്ധുമോള്‍, റേഡിയോളജി വിഭാഗം സീനിയര്‍ റെസിഡന്റുമാരായ ഡോ. അഞ്ചിത, ഡോ. ഭവ്യ ശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.
രോഗനിര്‍ണയത്തിലും ചികിത്സയിലും റേഡിയോളജി വഹിക്കുന്ന നിര്‍ണായക പങ്ക്, ആധുനിക ഇമേജിംഗ് സംവിധാനങ്ങള്‍, റേഡിയേഷന്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്കും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും അറിവ് പകരാന്‍ പരിപാടികള്‍ സഹായകമായി. നവംബര്‍ ഒമ്പത് വരെ മെഡിക്കല്‍ കോളജില്‍ പൊതുജനങ്ങള്‍ക്കായി റേഡിയോളജി പ്രദര്‍ശനം തുടരും.
- Log in to post comments