Post Category
മുണ്ടിനീര്: കോടംതുരുത്ത് അമല സ്കൂളിലെ മൂന്നാം ക്ലാസ് ബി ഡിവിഷന് അവധി
എഴുപുന്ന കോടംതുരുത്ത് പഞ്ചായത്തിലെ അമല പബ്ലിക് സ്കൂളിൽ സെപ്റ്റംബർ മുതൽ വിവിധ ക്ലാസുകളിലായി കുട്ടികൾക്ക് മുണ്ടിനീര് ഉണ്ടായ സാഹചര്യത്തിൽ സ്കൂളിലെ മൂന്നാം ക്ലാസ് ബി ഡിവിഷനിലെ കുട്ടികൾക്ക് 21 ദിവസം ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ ക്ലാസുകൾ ഓൺലൈനായി നടത്താനുള്ള ക്രമീകരണം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ നിർവഹിക്കും. ഒക്ടോബർ 29 മുതലാണ് അവധി നൽകിയിട്ടുള്ളത്.
date
- Log in to post comments