Skip to main content
കാപ്പാ അഡൈ്വസറി ബോര്‍ഡ്, പത്തനംതിട്ട ജില്ലാ കളക്ട്രേറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി കളക്ട്രേറ്റിലെ ഗവി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പശാല

കാപ്പാ നിയമം; ശില്‍പശാല സംഘടിപ്പിച്ചു

കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് 2007 (കാപ്പാ നിയമം) സംബന്ധിച്ച് കാപ്പാ അഡൈ്വസറി ബോര്‍ഡ്, പത്തനംതിട്ട ജില്ലാ കളക്ട്രേറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു. കളക്ട്രേറ്റിലെ ഗവി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പശാലയ്ക്ക് കാപ്പാ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജസ്റ്റിസ് പി ഉബൈദ് നേതൃത്വം നല്‍കി. ബോര്‍ഡ് അംഗങ്ങളായ മുഹമ്മദ് വാസീം, അഡ്വ. പി എന്‍ സുകുമാരന്‍ എന്നിവര്‍ സെഷനുകള്‍ നയിച്ചു.

കാപ്പാ നിയമത്തിന്റെ വ്യവസ്ഥകള്‍, നിയമനടപടികള്‍, നിയമം ഫലപ്രദമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവ ശില്‍പശാലയില്‍ ചര്‍ച്ച ചെയ്തു.

ജില്ലാ കളക്ടര്‍ എ നിസാമുദ്ദീന്‍ സ്വാഗതം ആശംസിച്ചു. എഡിഎം ആര്‍ രാജലക്ഷ്മി, ജില്ലാ ലോ ഓഫീസര്‍ കെ സോണിഷ്, പോലീസ് ഉദ്യോഗസ്ഥര്‍, കാപ്പാ സെല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date