Skip to main content

ശിശുദിനാഘോഷം: കുട്ടികള്‍ക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു

വനിതാ ശിശു വികസന വകുപ്പ് പത്തനംതിട്ട ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷത്തോടനുബന്ധിച്ച് നവംബര്‍ 12ന് പ്രമാടം നേതാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ യു. പി, ഹൈസ്‌കൂള്‍ വിഭാഗത്തിലെ കുട്ടികള്‍ക്കായാണ് മത്സരം. പ്രസംഗ വിഷയം മത്സര സമയത്ത് നല്‍കും. മത്സരത്തില്‍ പങ്കെടുക്കാന്‍ നവംബര്‍ 11 വൈകിട്ട് അഞ്ചിന് മുമ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മിനി സിവില്‍ സ്റ്റേഷന്‍, മൂന്നാം നില, കച്ചേരിപ്പടി എന്ന വിലാസത്തിലോ 9061008470 എന്ന നമ്പറിലോ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.

date