വടശ്ശേരിക്കരയില്‍ സ്ഥിരമായ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കുമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല
വടശ്ശേരിക്കരയില്‍ സ്ഥിരമായ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കുമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. നിലയ്ക്കലില്‍ പുതിയതായി നിര്‍മ്മിച്ച പോലീസ് ബരാക്കിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വടശ്ശേരിക്കരയില്‍ സ്ഥിരമായ പോലീസ് സ്റ്റേഷന്‍ വേണമെന്ന് പഴകുളം മധു എംഎല്‍എ അഭ്യര്‍ത്ഥിച്ചിരുന്നു എന്നും ഇതുപ്രകാരം ഡിജിപിയോട് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുമായി കൂടി ചര്‍ച്ച നടത്തി തുടര്‍നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
ശബരിമല പാതയിലെ പ്രധാന ഇടങ്ങളില്‍ ഒന്നാണ് വടശ്ശേരിക്കര. എല്ലാവര്‍ഷവും തീര്‍ത്ഥാടന കാലത്ത് ഇവിടെ താല്‍ക്കാലിക പോലീസ് സ്റ്റേഷനാണ് ക്രമീകരിക്കുന്നത്. എന്നാല്‍ പമ്പയിലും നിലയ്ക്കലും തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിക്കുമ്പോള്‍ തിരക്ക് നിയന്ത്രണവും ഗതാഗത ക്രമീകരണങ്ങളും അടക്കമുള്ള പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വടശ്ശേരിക്കരയില്‍ ഒരു സ്ഥിരമായ സ്റ്റേഷന്‍ വേണമെന്നുള്ളത് നാടിന്റെ ഏറെ നാളായുള്ള ആവശ്യമായിരുന്നു എന്ന് എം എല്‍ എ പറഞ്ഞു.
- Log in to post comments