Post Category
വിദ്യാർത്ഥികൾക്ക് അപേക്ഷിക്കുന്നതിനായി ഇ-ഗ്രാന്റ്സ് പോർട്ടൽ സജ്ജം
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ്, സി.ബി.എസ്.ഇ./ഐ.സി.എസ്.ഇ. അഫിലിയേറ്റഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി-എസ് സി, ഒ.ഇ.സി-എസ് ടി, ഒ.ബി.സി-എച്ച് വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 2026-27 വർഷം പ്രീ-മെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിനായി അപേക്ഷ സമർപ്പിക്കുന്നതിന് ഇ-ഗ്രാന്റ്സ് പോർട്ടൽ വീണ്ടും സജ്ജമാക്കിയിട്ടുണ്ട്.
സ്കൂൾ അധികൃതർ ഈ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ സ്വീകരിച്ച് www.egrantz.kerala.gov.in പോർട്ടൽ മുഖേന ഓൺലൈനായി സമർപ്പിക്കണം. സ്കൂളുകളിൽ നിന്നും ഡാറ്റ എൻട്രി പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി നവംബർ 30 ആണ്.
കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0484-2983130.
date
- Log in to post comments