Skip to main content

സൗജന്യ വെയർഹൗസ് അസോസിയേറ്റ് കോഴ്‌സിലേക്ക് സ്പോട്ട് അഡ്മിഷൻ 

 

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്ക്, ചെറിയ കലവൂരിൽ, കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റോടുകൂടിയ സൗജന്യ വെയർഹൗസ് അസോസിയേറ്റ് കോഴ്‌സിലേക്ക് നവംബർ 10, 11 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യത എസ്.എസ്.എൽ.സി. കോഴ്സ് ഫീസ് പൂർണമായും സൗജന്യം. 100% സൗജന്യ നൈപുണ്യ പരിശീലനം, തൊഴിൽ പ്ലേസ്മെന്റ് സഹായം എന്നിവ ലഭ്യമാണ്. ലോജിസ്റ്റിക്സ് മേഖലയിലെ മികച്ച തൊഴിൽ സാധ്യതകളിലേക്ക് കടന്നുവരാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവസരം പ്രയോജനപ്പെടുത്താം

ഫോൺ: 9495999682.

date