Skip to main content

മത്സ്യത്തൊഴിലാളി വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു 

 

2026-27 സാമ്പത്തിക വർഷം സാഫ് മുഖേന  മത്സ്യത്തൊഴിലാളി  കുടുംബങ്ങളിലെ 5 സ്ത്രീകൾ ഉൾപ്പെടുന്ന ഗ്രൂപ്പുകൾക്ക് സംരംഭങ്ങൾ  ആരംഭിക്കുന്നതിനായി  സംരഭത്തിന്റെ  ആവശ്യം പരിഗണിച്ച്  പരമാവധി 2 ലക്ഷം രൂപ വരെ ഗ്രാന്റായി നൽകുന്നു.  അപേക്ഷകർ ഫിഷർമെൻ ഫാമിലി രജിസ്റ്ററിൽ അംഗത്വമുള്ളവരായിരിക്കണം.  പ്രായ പരിധി 18-40.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 16.

അപേക്ഷാ ഫോം www.safkerala.org എന്ന വെബ്സൈറ്റിലും ജില്ലാ  ഫീഷറീസ്  ഓഫീസുകളിലും ലഭ്യമാണ്. 
ഫോൺ: 7034337853, 8891910160.

date