Skip to main content

സ്ഥലം നൽകാൻ താല്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

 

തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിൻറെ  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള എം സി എഫിനായി സ്ഥലം വാങ്ങൽ പദ്ധതിയിൽ 15 സെൻറ് ഭൂമി സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ നൽകുവാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  സ്ഥലത്തിന് ഗതാഗത, വൈദ്യുതി, ജലലഭ്യത സൗകര്യമുണ്ടായിരിക്കണം. വസ്തുവിൻറെ പ്രമാണം, കരം ഒടുക്കിയ രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, 10 വർഷത്തെ ബാധ്യതരഹിത സർട്ടിഫിക്കറ് എന്നിവയുടെ പകർപ്പ് സഹിതം നവംബർ 25ന് പകൽ 3 മണിക്ക് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നൽകണം. ഒരു സെൻറിൽ പ്രതീക്ഷിക്കുന്ന വിലയാണ് അപേക്ഷയിൽ രേഖപ്പെടുത്തേണ്ടത്. ഫോൺ : 04792427897.

date