Skip to main content

*വാക്ക്-ഇന്‍-ഇന്റര്‍വ്യൂ*

ജില്ലാ പട്ടികജാതി വികസന വകുപ്പ് അക്രഡിറ്റഡ് എന്‍ജിനീയര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക്/എം.ടെക്/ഡിപ്ലോമ/ഐ.ടി.ഐ യോഗ്യതയുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ-യുവാക്കള്‍ക്കാണ് അവസരം. പ്രായപരിധി  21 നും 35 നും ഇടയില്‍. പ്രതിമാസ 18,000 രൂപ ഓണറേറിയം ലഭിക്കും. നിശ്ചിത യോഗ്യതയുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം നവംബര്‍ 12 ന് രാവിലെ 11 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തണം. ഫോണ്‍- 0493-6203824.

date