Skip to main content

*മുള്ളന്‍ക്കൊല്ലിയില്‍ പെണ്‍മ വനിതാ സംഗമം നടത്തി *

ഐസിഡിഎസിന്റെ ആഭിമുഖ്യത്തില്‍ മുള്ളന്‍ക്കൊല്ലി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വനിതാ ഐക്യവും ശാക്തീകരണവും ലക്ഷ്യമിട്ട് പെണ്‍മ' വനിതാ സംഗമം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ 19 വാര്‍ഡുകളില്‍ നിന്നുള്ള  800 ഓളം വനിതകള്‍ സംഗമത്തില്‍ പങ്കെടുത്തു. വനിതാ സംഗമം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍  ഉദ്ഘാടനം ചെയ്തു. വ്യക്തിഗത, ഗ്രൂപ്പ് വിഭാഗങ്ങളിലായി വിവിധ കലാപരിപാടികളും മത്സരങ്ങളും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സാബുവിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മുനീര്‍ ആച്ചിക്കുളത്ത്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വര്‍ഗീസ് മുരിയന്‍കാവിങ്കല്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗിരിജ കൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷൂജ സലാം, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഇ.എ സീത എന്നിവര്‍ പങ്കെടുത്തു.

date