നിയുക്തി” തൊഴിൽ മേള നവംബർ 14 ന്
ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തിൽ കാർമൽ കോളജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി പുന്നപ്രയിൽ വെച്ച് നവംബർ 14 ന് തൊഴിൽ മേള "നിയുക്തി 2026" നടത്തും. തൊഴിൽ മേളയുടെ ഉദ്ഘാടനം അമ്പലപ്പുഴ എം.എൽ.എ. ജി.സുധാകരൻ നിർവ്വഹിക്കും. ഇരുപതിൽ അധികം സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ ആയിരത്തോളം ഒഴിവുകൾ ഉണ്ട്. വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ബി.എഡ്, എം.ബി.എ, ഡിപ്ലോമ, ഐ.ടി.ഐ, എ.എൻ.എം.,ജി.എൻ.എം, ഡി.എം.എൽ.ടി, എം.എൽ.ടി, ബി.ടെക്ക്. പ്രായ പരിധി : 18-50 വയസ്സ് . പ്രവൃത്തി പരിചയം ഉളളവർക്കും ഇല്ലാത്തവർക്കും പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്. താല്പര്യം ഉള്ളവർ അഞ്ച് സെറ്റ് ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി അന്നേ ദിവസം 8.30 ന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0477-2230624, 8304057735.
- Log in to post comments