ഭരണഭാഷാ വാരാഘോഷം: കഥ, കവിതാ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു
മലയാള ദിനാചരണത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും സംയുക്തമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച കഥ, കവിതാ രചനാ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.
കഥാ രചനാ മത്സരത്തില്‍ ജില്ലാ കളക്ടറേറ്റിലെ ജി. സുധാരത്‌നം ഒന്നാം സ്ഥാനം നേടി. തിരുവല്ല മൃഗസംരക്ഷണ വകുപ്പിലെ എസ്. ശ്രീകുമാര്‍ രണ്ടാം സ്ഥാനവും ജില്ലാ സൈനിക ക്ഷേമ വകുപ്പിലെ ആര്‍. നൗഷാദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കവിതാ രചനാ മത്സരത്തില്‍ കൊടുമണ്‍ വെറ്ററിനറി ആശുപത്രിയിലെ ഡോ. ജി. അനിത ഒന്നാം സ്ഥാനം നേടി. വടശ്ശേരിക്കര ജിഎംആര്‍എസിലെ അധ്യാപകന്‍ എം. മനു രണ്ടാം സ്ഥാനവും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.എസ്. കൃഷ്ണകുമാര്‍ മൂന്നാം സ്ഥാനവും നേടി.
ഭരണഭാഷയായി മലയാളത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ക്കാര്‍ ജീവനക്കാരിലെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുമാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
- Log in to post comments