Skip to main content

ദേശീയ ശുചിത്വ സർവേ 2025-26: മികച്ച തീരദേശ നഗരങ്ങളിൽ ദേശീയതലത്തിൽ ആലപ്പുഴയ്ക്ക് രണ്ടാം സ്ഥാനം ശുചിത്വ രംഗത്ത് കേരളത്തിന്റെ അഭിമാനമായി ആലപ്പുഴ; അഞ്ചാം തവണ ദേശീയ അംഗീകാരം

 

ദേശീയ ശുചിത്വ രംഗത്ത് അഭിമാനകരമായ നേട്ടവുമായി ആലപ്പുഴ. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം സംഘടിപ്പിച്ച സ്വച്ഛ് സർവേക്ഷൻ 2025-26 ദേശീയ ശുചിത്വ സർവേയിൽ ഇന്ത്യയിലെ മികച്ച തീരദേശ നഗരങ്ങളുടെ വിഭാഗത്തിൽ ആലപ്പുഴ നഗരസഭ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇതോടെ ദേശീയതലത്തിൽ അഞ്ചാം തവണയാണ് ആലപ്പുഴയ്ക്ക് ശുചിത്വ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കുന്നത്. കേരളത്തിലെ മികച്ച ശുചിത്വ നഗരമായി മട്ടന്നൂർ നഗരസഭയും തിരഞ്ഞെടുക്കപ്പെട്ടു.

2020 മുതൽ തുടർച്ചയായി ദേശീയതലത്തിൽ അംഗീകാരങ്ങൾ നേടിയിട്ടുള്ള ആലപ്പുഴ, ഇത്തവണയും നേട്ടം ആവർത്തിച്ചത് നഗരസഭയുടെ സുസ്ഥിരവും ജനകീയവുമായ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ്, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എം. ജി. രാജമാണിക്യം, പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, നഗരസഭ സെക്രട്ടറി സനിൽ എസ്. എന്നിവർ രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
 

date